ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

0
25

കൊച്ചി: ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് നിരീക്ഷിച്ച കോടതി  Jജലീലിൻ്റെ ഹരജി തള്ളുകയായിരുന്നു .

ബന്ധു നിയമനം നടത്തിയതുമായ ബന്ധപ്പെട്ട പരാതിയിന്മേൽ നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയും,  രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയൂമാണ് ലോകായുക്തയുടെ വിധി എന്ന  വാദം കോടതി അംഗീകരിച്ചില്ല.

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്ത വിധി.