സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു

0
23

ചെന്നൈ: മലയാള ചലച്ചിത്ര സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മലയാളത്തിലെ മുതിര്‍ന്ന സംവിധായകരിൽ ഒരാളായ സേതുമാധവൻ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2009ൽ അദ്ദേഹത്തിന് ജെസി ഡാനിയേൽ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നിരവധി സാഹിത്യകൃതികള്‍ക്ക് സിനിമാരൂപം നല്‍കിയ സേതുമാധവൻ നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.