മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പ്രകൃതിക്കും വേണ്ടി നിരന്തരം നിലകൊണ്ട, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ,അവഗണിക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ പ്രിയ കവയത്രി സുഗതകുമാരിയുടെ ദേഹവിയോഗത്തിൽ സേവാദർശൻ കുവൈറ്റ് ”സുകൃതം സുഗതപഥം”എന്ന പേരിൽ അനുസ്മരണം സംഘടിപ്പിക്കുന്നു.
29 ജനുവരി കുവൈറ്റ് സമയം വൈകുന്നേരം 5.00 ന് സേവാദർശൻ ഫേസ് ബുക്ക് പേജിലൂടെ സംഘടിപ്പിക്കുന്ന അനുസ്മരണ സദസ്സിൽ ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ. കാവാലം ശ്രീകുമാർ, സാഹിത്യ നിരൂപകനും ഗ്രന്ഥ കർത്താവുമായ ഡോ:ശ്രീശൈലം ഉണ്ണി കൃഷ്ണൻ, പ്രകൃതി സംരക്ഷണ പ്രവർത്തകനും പ്രഭാഷകനുമായ ഡോ:എൻ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നതാണ്.
സുഗത കുമാരി ടീച്ചറോടുള്ള ആദര സൂചകമായി കുവൈറ്റിലെ നാനാ തുറകളിലുള്ള പ്രവാസി സഹൃദയർ പാടി അയക്കുന്ന കവിതാ ശകലങ്ങൾ പരിപാടിയിൽ കാവ്യസമർപ്പണം എന്ന രീതിയിൽ അവതരിപ്പിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് sevadarshan@gmail.com എന്ന ഇമെയിൽ അഡ്രസ്സിലോ 51649555 / 97218519 എന്ന നമ്പറിലോ ബന്ധപ്പെടുക.