മൂക്കിനെ തൊട്ടു മുകളിലായി വരുന്ന സ്ഥാനത്ത് ഒരു കണ്ണുമാത്രം, അപൂർവമായി മാത്രം കണ്ടുവരുന്ന ശാരീരിക പ്രത്യേകതകളോടെ ജനിച്ച ആൺകുഞ്ഞ് കുഞ്ഞ് മരിച്ചു. ജനിച്ച് ഏഴ് മണിക്കൂറുകൾക്കകമാണ് കുഞ്ഞു മരിച്ചത്.
യെമനി പത്രപ്രവർത്തകൻ കരിം സറായിയാണ് കുട്ടിയുടെ വിശദാംശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. സെൻട്രൽ യെമനിലെ അൽ ബൈദ ഗവർണറേറ്റിലെ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വളരെ അപൂർവമായ കേസാണിതെന്നും സറായി പറയുന്നു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ ലോകമെമ്പാടും ഇത്തരം ആറ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് മാധ്യമ റിപ്പോർട്ടു ചെയ്യുന്നത്