കോവിഡ് വാക്സിൻ്റെ ഏഴാം ബാച്ച് കുവൈത്തിലെത്തി

0
29

കുവൈത്ത് സിറ്റി :  ഫൈസർ വാക്സിൻ്റെ എഴാമത്തെ ബാച്ച്  കുവൈത്തിൽ എത്തി . ഇന്നലെ ഉച്ചയോടെ എത്തിയ  പുതിയ വാക്സിൻ  നേരിട്ട്  എക്സിബിഷൻ മൈതാനത്തെ  വാക്സിനേഷൻ സെന്ററിലേക്ക് കൊണ്ടുപോയതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു

വാക്സിൻ നിർമ്മാണ കമ്പനി ആഴ്ചതോറും ഫൈസർ വാക്സിൻ   കയറ്റുമതി ചെയ്യുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി, വാക്സിനുകൾ  രജിസ്ട്രേഷന് എല്ലാ പ്രവാസികളും സ്വദേശികളും മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.