കുവൈത്തിലെ ആശുപത്രികളില്‍ പ്രത്യേക കോവിഡ്‌ വാര്‍ഡുകളുടെ എണ്ണം കുറയിക്കുന്നു

0
23

കുവൈത്ത്‌ സിറ്റി. രാജ്യത്തെ കോവിഡ്‌ സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച്‌ പ്രത്യേക കോവിഡ്‌ വാര്‍ഡുകളുടെ എണ്ണം കുറയ്‌ക്കുന്നു. കുവൈത്തില്‍ രണ്ട്‌ മാസത്തിനുള്ളില്‍ കോവിഡ്‌ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ്‌ രോഗികളുടെ എണ്ണം 61 ശതമാനത്തില്‍ അധികമായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ ആശുപത്രികളില്‍ കോവിഡ്‌ വാര്‍ഡുകളുടെ എണ്ണവും കുറയ്‌ക്കാന്‍ തുടങ്ങി. രാജ്യത്ത്‌ കുട്ടികളിലും, മാസം തികയാതെ പിറന്ന കുരുന്നുകളിലുമുള്ള കോവിഡ്‌ കേസുകളും കുറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്‌ച വരെ കുട്ടികളിലെ കോവിഡ്‌ ബാധ സംബന്ധിച്ച്‌ ഒരു കേസുപോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്ന്‌ അധികൃതര്‍ വ്യക്തമാക്കി. സ