ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
28

കുവൈറ്റ് സിറ്റി: കുവൈത്ത് ശക്തമായ പൊടിക്കാറ്റും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് വൈകീട്ട് 3 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് കാറ്റ് വീശുക എന്നാണ് അറിയിപ്പ്.

പൊതുജനങ്ങൾ ഉച്ചകഴിഞ്ഞ് പുറത്തിറങ്ങരുതെന്നും  3 മണിക്ക് മുൻപായി വീടുകളിൽ എത്തണമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ മുന്നറിയിപ്പ് നൽകി.എല്ലാവരും മാസ്ക് ധരിക്കണമെന്നും എന്നും നിർദേശമുണ്ട് . പ്രത്യേകിച്ച് ആസ്ത്മ, അലർജി തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ശ്രദ്ധിക്കണം  എടുത്തു പറയുന്നുണ്ട്.

വടക്ക്കുകുപടിഞ്ഞാറൻ ദിശയിൽ വരുന്ന കാറ്റിന് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയുണ്ടാകും എന്നാണ് പ്രവചനം. എല്ലാവരും മാസ്ക് ധരിക്കണമെന്നും എന്നും നിർദേശത്തിൽ പറയുന്നു.