ഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്കെതിരേ സ്ത്രീ നൽകിയ ലൈംഗിക പീഡന കേസ് അവസാനിപ്പിച്ചു. പീഡന പരാതിയിൽ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. ജസ്റ്റീസ് എ.കെ.പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്. പൗരത്വ രജിസ്റ്റർ കേസിൽ ഗോഗോയ് എടുത്ത നിലപാടാവും ഗൂഢാലോചനയ്ക്ക് കാരണമെന്ന് ഇന്റലിജൻസ് ബ്യൂറോ അറിയിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കാനും കോടതി തീരുമാനിച്ചു.