കുവൈത്ത് മുന്‍ അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകനും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന ഷൈഖ് നാസര്‍ ബിന്‍ സബാഹ് അല്‍ അഹമദ് അല്‍ സബാഹ് അന്തരിച്ചു

0
23

കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മൂത്ത മകനും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന ഷൈഖ് നാസര്‍ ബിന്‍ സബാഹ് അല്‍ അഹമദ് അല്‍ സബാഹ് (72) അന്തരിച്ചു. നേരത്തെ കുവൈത്ത്പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവിന് പിന്നാലെ മകൻ്റെ വിയോഗം കുവൈത്തിനെ സംബന്ധിച്ച് തീരാ നഷ്ടമാണ്. ഷൈഖ് സബാഹിൻ്റെ ഖബറടക്കം നാളെ രാവിലെ 9.30 ന് നടക്കും.
മുന്‍ അമീര്‍ അല്‍ സബാഹ് മരിച്ചതിന്റെ 82-ാം ദിവസം ഷൈഖ് നാസറും വിട പറഞ്ഞത് കുവൈത്ത് ജനതയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു.
2006-17 കാലയളവില്‍ റോയല്‍ കോര്‍ട്ടിന്റെ മേധാവിയായിരുന്നു ഷൈഖ് നാസർ.
. അല്‍ സബാഹ് ആന്റിക്‌സ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് ദാര്‍ അല്‍ അതര്‍ ഇസ്ലാമിയ എന്ന കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചതും ഷൈഖ് നാസര്‍ ആയിരുന്നു. ന്യുയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസീയിത്തിന്റെ ബോര്‍ഡ് ഓഫീ ട്രസ്റ്റീസിലും അംഗമായിരുന്നു ഷൈഖ് നാസര്‍.
100 ബില്യണ്‍ യുഎസ് ഡോളറിലധികം നിക്ഷേപം വരുന്ന കുവൈറ്റിലെ മെഗാ പ്രോജക്ടുകളിലൊന്നായ ‘സില്‍ക്ക് സിറ്റി’യുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഷൈഖ് നാസര്‍ ബിന്‍ സബാഹ് അല്‍ അഹമദ് അല്‍ സബാഹ് ആയിരുന്നു.
കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈറ്റ് അസോസിയേഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് ഫണ്ട്, കുവൈറ്റ് ഇക്വസ്ട്രിയന്‍ ക്ലബ് എന്നിവയുടെ സ്ഥാപകനെന്ന നിലയിലും ശ്രദ്ധേയനാണ് ഷൈഖ് നാസര്‍.
1948 ഏപ്രില്‍ 27നായിരുന്നു ജനനം. ഷൈഖ ഫതൂഹ ബിന്ത്‌ സൽമാൻ അല്‍ സബാഹ് ആണ് മാതാവ്. ഭാര്യ ഷൈഖ ഹിസ്സ ബിന്ത്‌ സബാഹ്‌ സാലെം. ദാന, അബ്ദുല്ല, ബിബി,സബാഹ്‌, ഫഹദ്‌,ഫത്തൂഹ എന്നിവർ മക്കളാണ്.