പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും . ഗ്രീഷ്മയുടെ അറസ്റ്റ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കും.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നതാണ് ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രത്യേക അന്വേഷണസംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. യുവാവിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു.കഷായത്തിൽ മാരകവിഷം കലർന്ന കളനാശിനി കലർത്തി നൽകിയതാണ് മരണത്തിന് കാരണമായതെന്നും എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചു.