മസ്‌ക്കറ്റ് : സയ്യിദ് ദി യസന്‍ ബിന്‍ ഹൈതം അല്‍ സെയ്ദിനെ ഒമാൻ കിരീടാവകാശിയായി നിശ്ചയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒമാനിൽ കിരീടാവകാശിയെ നിയമിക്കുന്നത്.31വയസ്സുകാരനായ സയ്യിദ് ദി യസന്‍ ഒമാനിലെ നിലവിലെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന്റെ മൂത്ത മകനാണ് . കിരീടവകാശി പദവി ഏര്‍പ്പെടുത്തുന്നതിനായി തിങ്കളാഴ്ച സുല്‍ത്താന്‍ ഹൈതം ഭരണഘടന ഭേദഗതി ചെയ്തിരുന്നു.
പുതിയ കിരീടവകാശി നിലവില്‍ രാജ്യത്തിന്റെ സാംസ്‌കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രിയാണ്.
ബ്രിട്ടനിലെ ഓക്‌സഫഡ് സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം ബ്രിട്ടനിലെ ഒമാന്‍ എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനുശേഷമാണ് മന്ത്രി സഭയിൽ എത്തുന്നത്