കുവൈത്ത് സിറ്റി: കെട്ടവരുടെയൊക്കെ കണ്ണുതള്ളി കാണും, ഒരു ആടിന് ഇത്രയ്ക്ക് വിലയോ? എന്നാൽ സംഭവം സത്യമാണ്. ഈ ആഴ്ച കുവൈറ്റിൽ നടന്ന ലേലത്തിൽ 200,000 ഡോളറിന് (KD60,000) ആടിനെ വിറ്റതായാണ്, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുമുണ്ട്. ദൃശ്യങ്ങളിൽ ഒരാൾ വലിയൊരു ആടിന് സമീപം നിന്നുകൊണ്ട് 60,000 രൂപ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട് ആടിൻറെ ഉടമയായ വ്യക്തിയും അതിനൊപ്പം ഉണ്ട്.
ഇത് ആദ്യമായല്ല കുവൈറ്റിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷം മുമ്പ്, ഒരു അപൂർവ ഇനത്തിൽപ്പെടുന്ന ആടിനെ ഏകദേശം 130,000 ഡോളറിന് (ഏകദേശം 40,000 കുവൈത്ത് ദിനാർ) ലേലത്തിൽ വിറ്റിരുന്നു. നല്ല ഇനത്തിൽപ്പെട്ട ഉയർന്ന പ്രജനന ശേഷിയുള്ള ആടിന് ഞെട്ടിക്കുന്ന വിലയാണ് പലപ്പോഴും ലഭിക്കുന്നത്. അതേ വർഷം തന്നെ, അർനോൺ എന്ന ഒട്ടകത്തെ 16.2 ദശലക്ഷം കുവൈത്ത് ദിനാറിന് (53.3 മില്യൺ ഡോളർ) വിറ്റതായി റിപ്പോർട്ടുണ്ട്.