യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു

0
29

ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം, അബുദാബിയിൽ  എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു എ ഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി മോദി യുഎഇയിലെത്തിയത്.

അബുദാബി എയർപോർട്ടിൽ നേരിട്ട് എത്തി തന്നെ സ്വാഗതം ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി പറയുന്നതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിൽ അറബിയിൽ  രേഖപ്പെടുത്തി.