കുവൈത്തില്‍ ശീഷ്‌ കഫേകള്‍ക്ക്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി

0
34

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ ശീഷ്‌ കഫേകള്‍ക്ക്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുറന്ന്‌ പ്രവര്‍ത്തിക്കാമെന്ന്‌ അരോഗ്യമന്ത്രി ഷൈഖ്‌ ഡോ. ബാസില്‍ അല്‍ സബ അറിയിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കല്യാണം കോണ്‍ഫ്രന്‍സ്‌ തുടങ്ങിയ ഒത്തു ചേരലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ മന്ത്രിസഭാ തീരുമാനമനുസരിച്ച്‌ നിരോധനമുള്ളതെന്നും, കഫേകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതിയുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി