ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന  “SATTVA-2019”

0
36
Shivadam Press Meet

 

നിയമസഭ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ മുഖ്യാഥിതി. 

ശിവദം സ്കൂള്‍ ഓഫ് ഡാന്സ് സംഘടിപ്പിക്കുന്ന  “SATTVA-2019”  മെഗാ ക്ലാസിക്കല്‍ ഷോമംഗാഫ് കേംബ്രിഡ്ജ് ഇന്റര്നാഷണല്‍ സ്കൂളില്‍ വെച്ച് 2019 മെയ് 3 വെള്ളിയാഴ്ച്ച നടത്തുന്നുനിയമസഭ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ പ്രോഗ്രാം ഉദ്ഘാടനം നിര്‍വഹിക്കും  വൈകുന്നേരം 5 മണിക്ക്നടക്കുന്ന ‍ ചടങ്ങിൽ നർത്തകിയും   അഭിനേത്രിയുമായ ശ്രീമതിആശ ശരത് ചടങ്ങിൽ പങ്കെടുക്കും 

ഭരതനാട്യംമോഹിനിയാട്ടംകുച്ചിപ്പുടികഥകളി തുടങ്ങി വിവിധയിനം നൃത്തയിനങ്ങള്‍ കൂടാതെ സിനിമ മേഖലയിലുംതന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീമതിആശ ശരത്ത്തെന്നിന്ത്യന്‍ ഭാഷയിലും നിരവധി ചിത്രങ്ങളില്അവര്‍ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

കണ്ണിനും കാതിനും  കുളിര്മയേകുന്ന വിവിധയിനം ക്ലാസിക്കല്‍ നൃത്തങ്ങളുടെ ഒരുസംഘവേദി തന്നെയായിരിക്കും കലാവിരുന്ന്സ്ത്രീകളുടെയും പെണ്കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറാന്പോകുന്നത്ഞങ്ങളുടെ യുവകലാകാരികള്‍ അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളായ ഭൂമിജലംവായുആകാശംഅഗ്നിഎന്നിവയെ അടിസ്ഥാനമാക്കിയിട്ടുള്ള വ്യത്യസ്ഥമായ ഒരു നൃത്തവും  വേദിയില്‍ അരങ്ങേറുന്നതാണ്കൂടാതെ കൊച്ചുകുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും.

 നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും ഡയറക്റ്ററുമായ ശ്രീമതിമഞ്ജുമിത്ര ശരത് അവതരിപ്പിക്കുന്ന ഭരതനാട്യമായഅഭംഗ്സ്വരലയം എന്നീ ക്ലാസിക്കല്‍ നൃത്തവും അരങ്ങേറുന്നതാണ്.

ശിവദം സ്കൂള്‍ ഓഫ് ഡാന്സിന്റെ ആരംഭകാലം മുതല്‍ തന്നെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന് വേണ്ടത്ര പ്രചരണംനല്കുന്ന വ്യക്തിയാണ് ശ്രീമതിമഞ്ജുമിത്ര ശരത് . ഇന്ത്യയിലെ പ്രമുഖ നര്ത്തകരുടെ ശിഷ്യയായ അവര്‍ ഒരുപാടുവ്യത്യസ്തമായ കലാപ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്കൂടാതെ തന്റെ വിദ്യാര്ത്ഥികള്ക്കായി ഒരുപാട് മികച്ചനൃത്തയിനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കുവെറ്റിലെ അഞ്ചു ശാഖകളിലായി 200ല്‍ പരം വിദ്യാര്ത്ഥികള്‍ ശിവദം സ്കൂള്‍ ഓഫ് ഡാന്സിന്റെ കീഴില്‍ നൃത്തംഅഭ്യസിക്കുന്നുണ്ട്.