സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഉടമകൾ

0
20

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ഭാഗമായി സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും വീണ്ടും അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഉടമകൾ പാർലമെൻറ് സമീപം സംഘടിച്ചു. കോവിഡ് മാനദണ്ഡമനുസരിച്ച് ഒത്തുകൂടൽ അനുവദിക്കില്ലെന്ന് കാണിച്ച് സുരക്ഷാസേന പ്രതിഷേധക്കാരെ അവിടെ നിന്ന് നീക്കം ചെയ്തു. പ്രതിഷേധക്കാരെ തടയുന്നതിനായി സെയ്ഫ് പാലസ് മുതൽ അത് പത്തായ ബീച്ച് വരെയുള്ള ഉള്ള എല്ലാ കടൽതീരങ്ങളും ആഭ്യന്തര മന്ത്രാലയം നേരത്തെ അടച്ചിരുന്നു. അൽ ഇരാദ സ്ക്വയറിന് സമീപം ഫിഷർമാൻ ദിവാനിയയിലാണ് പ്രതിഷേധക്കാർ സംഘടിച്ചത്.

കോവിഡ് വ്യാപനം തടയുന്നതിന് ഭാഗമായി സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും അടച്ചിടുക എന്ന സർക്കാർ തീരുമാനം നാളെ മുതൽ നടപ്പാക്കും.