കുവൈത്തിലെ പൊതുവിദ്യാലയങ്ങളില്‍ വലിയ തോതില്‍അധ്യപകരുടെ കുറവ്

0
18

കുവൈത്ത്‌ സിറ്റി കുവൈത്തിലെ പൊതുവിധ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ അധ്യപകരുടെ കുറവുള്ളതായി അല്‍ റായി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. 8 സ്‌പേഷ്യ്‌ലൈസ്‌ഡ്‌ വിഭാഗങ്ങളിലാണ്‌ അധ്യാപകരുടെ ഒഴിവുള്ളത്‌. നിലവില്‍ ഈ വിഭാഗങ്ങളില്‍ 61.8% പ്രവാസി അധ്യാപകരും 38.2% സ്വദേശികളായ അധ്യാപകരുമാണ്‌ ഉള്ളത്‌. രണ്ടാം ഘട്ടത്തില്‍ അറബി, ഇംഗ്ലീഷ്‌ ഫ്രഞ്ച്‌ കണക്ക്‌ ഫിസിക്‌സ്‌ കെമിസ്‌ട്രി ബയോളജി ജിയോളജി എന്നീ വിഷയങ്ങളിലാണ്‌ ഏറ്റവുമധികം അധ്യാപകരുടെ കുറവുള്ളത്‌. സ്വദേശങ്ങളിലേക്ക്‌ പോയ പ്രവാസി അധ്യാപകര്‍ക്ക്‌ മടങ്ങിവരാനാകാത്തതും പ്രശ്‌നം വഷളാക്കി. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട്‌ കുവൈത്തിന്‌ പുറത്ത്‌ കുടുങ്ങിപ്പോയ അധ്യാപകര്‍ക്ക്‌ മടങ്ങി വരുന്നതിനുള്ള സാഹചര്യം ഉടനുണ്ടാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ്‌ പൊതുവിദ്യാലയങ്ങള്‍ നേരിടേണ്ടി വരികയെന്ന്‌ വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. അധ്യാപകരുടെ കുറവ്‌ നികത്തുന്നത്‌ സംബന്ധിച്ച്‌ മന്ത്രാലയം നടത്തിയ പഠനങ്ങളൊന്നും ഫലവത്തായില്ലെന്നും മന്ത്രാലയവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.