കാനഡയിൽ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു.പഞ്ചാബ് സ്വദേശി സത്‍വീന്ദർ സിങ്ങാണ് (28) മരിച്ചത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നടന്ന വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വെടിയുതിർത്ത സീൻ പെട്രോ (40) പോലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടു.കഴിഞ്ഞ തിങ്കളാഴ്ചയാണ് മിൽട്ടണിൽ വെടിവയ്പ്പ് ഉണ്ടായത്. കനേഡിയൻ പൗരനായ പെട്രോ ആക്രമണം നടത്തിയത്. വെടിവെപ്പിൽ പോലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ് (48, ഷക്കീൽ അഷ്റഫ് (38) എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു.