ചെമ്മീൻ മത്സ്യബന്ധന സീസൺ സൺ ഫെബ്രുവരി 1 വരെ നീട്ടി

0
29

കുവൈറ്റ് സിറ്റി : കുവൈത്തിലെ ചെമ്മീൻ മത്സ്യബന്ധന സീസൺ സൺ ഫെബ്രുവരി 1 വരെ നീട്ടി. മത്സ്യ തൊഴിലാളിയൂണിയൻ്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് അയൽരാജ്യങ്ങൾക്ക് സമാനമായി മത്സ്യബന്ധന സീസൺ നീട്ടിനൽകിയത്. തങ്ങളുടെ ആവശ്യം അംഗീകരിച്ച പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പി‌എ‌എ‌എഫ്‌ആർ) ഡയറക്ടർ ജനറൽ ഷെയ്ഖ് മുഹമ്മദ് അൽ യൂസഫ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മർസൂക്ക് അൽ ഹെബി എന്നിവരെ കുവൈത്ത് ഫിഷർമെൻസ് യൂണിയൻ മേധാവി സഹേർ അൽ സോയാൻ അഭിനന്ദിച്ചു.