ചാരക്കേസ്; നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐ ബി സമ്മര്‍ദം ചെലുത്തിയെന്ന് സിബി മാത്യൂസ്

0
30

തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ തൻറെ വാദങ്ങൾ ഉയർത്തി  സിബി മാത്യൂസ് . ഐ.ബിയും റോയും നല്‍കിയ വിവരം വെച്ചാണ് മാലി വനിതകള്‍ക്കെതിരെ കേസെടുത്തത്, അവരുടെ നിർദേശാനുസരണമാണ്് മറിയം റഷീദയെ അറസ്റ്റ് ചെയ്തത്. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇൻറലിജൻസ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും സിബി മാത്യൂസ്  ജാമ്യാപേക്ഷയിൽ പറയുന്നു.

അതോടൊപ്പം ഐഎസ്ആർഒ  ചാരക്കേസിൽ ശാസ്ത്രജ്ഞൻമാർ ഉൾപ്പെട്ടു എന്ന് മുൻ വാദത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്.മാലി വനിതകളുടെ മൊഴിയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായതായും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ്‌വർക്കുണ്ടെന്ന് ഫൗസിയയില്‍ നിന്ന് വിവരം ലഭിച്ചു. 

മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചു. സക്വാഡ്രന്റ് ലീഡര്‍ കെ.എല്‍. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസന്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്ന