അസുഖ അവധികളുമായി ബന്ധപ്പെട്ട് കൃത്രിമത്വം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി നഹാസ

0
25

കുവൈത്ത് സിറ്റി: അസുഖ അവധികളുമായി ബന്ധപ്പെട്ട തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബുസാബർ. അസുഖ അവധി കളിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ  പബ്ലിക് പ്രോസിക്യൂഷൻ്റെ പരിഗണനക്കയച്ചതായി  അദ്ദേഹം പറഞ്ഞു.കുവൈത്ത് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് നടത്തിയ “വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ സമഗ്രത” എന്ന ഒരു സിമ്പോസിയത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ചച വിവരങ്ങൾ നൽകുന്നവരുടെ അവിടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുമെന്നും അദ്ദേഹംം പറഞ്ഞു. നിയമപരമായുംം വ്യക്തിപരമായും അഡ്മിനിസ്ട്രേറ്റീവ് തലത്തിലുള്ള സുരക്ഷയും  ഇവർക്ക്  നവാസ ഉറപ്പു നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.