ഏപ്രിൽ 3 മുതൽ കുവൈത്തിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട  ആരോഗ്യ സാഹചര്യങ്ങൾ ഇപ്പോഴും ആശ്വാസകരമാണെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഈ മാസം കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ഏപ്രിൽ 3 മുതൽ രോഗ സങ്കീർണതകൾ കാരണം രാജ്യത്ത് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും പ്രസ്താവനയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.