ഇന്ത്യൻ താരങ്ങൾക്കെതിരായ വംശവെറിയിൽ അംമ്പയർമാരുടെ നിലപാട് വെളിപ്പെടുത്തി സിറാജ്

0
21

ഹൈദരാബാദ്:ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു സിഡ്നി ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്റാ എന്നിവരായിരുന്നു വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഈ സമയം മൈതാനത്തുണ്ടായിരുന്ന അംമ്പയർമാർ എടുത്ത നിലപാടാണ് മുഹമ്മദ് സിറാജ് വെളിപ്പെടുത്തിയത്. അധിക്ഷേപത്തിൽ അസംന്തുഷ്ടി ഉണ്ടായിട്ടുണ്ടങ്കിൽ മത്സരത്തിൽ നിന്ന് പിൻമാറാമെന്നായിരുന്നു അംമ്പയർ മാർ അറിയിച്ചതെന്ന് ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഹൈദരാബാദിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് വ്യക്തമാക്കി.

“ഞങ്ങൾ മത്സരത്തിൽ നിന്ന് എന്തിന് പിൻമാറണം, കളിയെ ഞങ്ങൾ ബഹുമാനിക്കുന്നു, ഞങ്ങൾ കളിക്കാനാണ് ഇവിടെ വന്നതെന്ന് ” ക്യാപ്റ്റൻ അജിൻക്യാ രഹാനെ മറുപടി നൽകിയതായി സിറാജ് പറഞ്ഞു. സംഭവം മാനസികമായി ബലപ്പെടുത്തിയെന്നും കളിയെ ബാധിക്കാൻ അനുവദിക്കാതിരുന്നതിൽ സന്തേഷം ഉണ്ടെന്നും മുഹമ്മദ് സിറാജ് ഹൈദരാബാദിൽ വ്യക്തമാക്കി.