കുവൈത്ത് സിറ്റി : രാജ്യത്ത് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം 3 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ജല,വൈദ്യുത, സാമൂഹിക വികസന മന്ത്രി ഡോ. മിഷാൻ അൽ-ഒതൈബി അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ കുവൈത്തിൽ പൂർണ്ണമായും സ്മാർട്ട് മീറ്റർ സ്ഥാപിക്കും. സംയോജിത ഗ്യാസ് ടർബൈൻ യൂണിറ്റുകളും ആയി ബന്ധപ്പെട്ട പദ്ധതി ആരംഭിക്കുന്നതിനു എവിടെയാണ് ആണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.