ലോകകപ്പ് മത്സരത്തിനിടെ സിഗാര്‍ വലിച്ച് വിവാദത്തില്‍പ്പെട്ട അര്‍ജന്റീന ഇതിഹാസം മറഡോണ മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ഐസ്‌ലാന്റ് മത്സരത്തിനിടെയായിരുന്നു ഇതിഹാസത്തിന്റെ പുകവലി. മത്സരത്തില്‍ അര്‍ജന്റീന ഐസ് ലാന്റിനോട് സമനില വഴങ്ങുകയും മെസി പെനാല്‍റ്റി കളയുകയും ചെയ്തിരുന്നു. പുകവലി ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
മൈതാനത്ത് പുകവലിക്കരുതെന്നുള്ള മുന്നറിയിപ്പുകള്‍ സ്‌ക്രീനില്‍ ആവര്‍ത്തിച്ച് കാണിക്കവെയായിരുന്നു മുന്‍ നായകന്‍ ഇതെല്ലാം അവഗണിച്ച് പുകവലി പ്രകടനം നടത്തിയത്. മാപ്പപേക്ഷിക്കുകയും അര്‍ജന്റീനയ്ക്ക് പിന്തുണ നല്കണമെന്നും മറഡോണ പറഞ്ഞു.