സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ നിയന്ത്രിക്കണം എന്ന നിർദേശവുമായി കുവൈത്ത് പാർലമെൻറ് അംഗങ്ങൾ

0
15

കുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ബില്ല് കൊണ്ടുവരണമെന്ന നിർദ്ദേശവുമായി അഞ്ച് പാർലമെന്റംഗങ്ങൾ .എംപിമാരായ മുഹന്നദ് അൽ-സയർ, അബ്ദുൽ-മുദാഫ്, ഡോ. ബദർ അൽ-മുല്ല, ഡോ. ഹസൻ ഗോഹർ, മുഹൽഹൽ അൽ-മുദാഫ് എന്നിവരാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ പരസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടണമെന്ന പ്രധാന നിർദ്ദേശം ആണ് ഇവർ മുന്നോട്ടുവച്ചത് .  അക്കൗണ്ട് ഉടമ തന്റെ അക്കൗണ്ടിലെ ഉള്ളടക്കത്തിന് ബാധ്യസ്ഥരാവുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. പരസ്യദാതാക്കളുടെയും ഉപയോക്താക്കളുടേയും അവകാശങ്ങൾ സംരക്ഷിക്കുകയും  സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പരസ്യം ചെയ്യുന്നതിനായി ആരോഗ്യകരദായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം എന്നും അവർ വ്യക്തമാക്കി.