മലയാളി മങ്കയ്ക്കെന്താ മാവേലി ആയിക്കൂടേ….

0
38

ശരണ്യ ദേവി എഴുതുന്നു :

ആദ്യമായാണ് മലയാളത്തിൽ ഒരു നീളൻ സ്വന്തം പോസ്റ്റ് . ഒരു മാവേലി എക്സ്പീരിയൻസ് പോസ്റ്റ് ആയതുകൊണ്ട് മലയാളത്തിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചു. 😃 സ്പെല്ലിങ്, ഗ്രാമർ മിസ്റ്റേക്ക്സും കാണും അതൊന്നും മൈൻഡ് ആക്കണ്ട..

കാണാൻ ഒരു രാവണൻറെ ലുക്ക് ഉണ്ടെങ്കിലും മാവേലി ആയത് ഒരു ഒന്നൊന്നര എക്സ്പീരിയൻസ് ആയിരുന്നു.. കുറച്ചുനേരമെങ്കിലും മാവേലി തമ്പുരാൻ ആവുക എന്നുവച്ചാൽ നിസ്സാരകാര്യമല്ല എന്ന് അച്ഛൻ പറഞ്ഞത് അനുസരിച്ച് മൂന്നു ദിവസം വൃതം ഒക്കെ എടുത്തിരുന്നു..

Malayalee Mums Middle East Kuwait MMME KUWAIT IshalPookalam ഇവൻറ് ആയിരുന്നു.. അമ്മമാരുടെ സംഘടന അല്ലേ എന്തുകൊണ്ട് നിങ്ങളിലൊരാൾ മാവേലി ആയിക്കൂടാ എന്നൊരു ഒരു ഒറ്റ ചോദ്യം by Mohamed Rafeek 🧐 അഡ്മിൻസും കോഡിനേറ്റർസും ഡിസ്കഷനോട് ഡിസ്കഷൻ.. Pls wait ഒരു ചെറിയ ഫ്ലാഷ് ബാഗ് ..
2011 ൽ ഡെലിവറി കഴിഞ്ഞ് 2017 വരെ കരിയർ, ആക്ടിവിറ്റീസ് എന്നിവയിൽനിന്നും കമ്പ്ലീറ്റ് ബ്രേക്ക് എടുത്തിരുന്നു.. 2017 ൽ Bergman Thomas Berguജിയുടെ നാടകം ഡിസ്കഷൻ തുടങ്ങിയപ്പോഴാണ് ഇതുവരെ സൈലൻറ് ആയിരുന്നു ഞാൻ ഇനി വയലന്റ് ആവാം എന്ന് തീരുമാനിച്ചത് 😃.. ഇനി ബാക്ക് ടൂ മാവേലി..

അങ്ങനെ ആക്ടീവ് ആവാൻ തീരുമാനിച്ചു.. നാട്ടിൽ വെക്കേഷൻ സമയത്ത് ആയിരുന്നു ഡിസ്കഷൻ ഒക്കെ കഴിഞ്ഞ് , അന്നത്തെ അഡ്മിൻ ആയ Sabira Shabeer എന്നെ വിളിച്ചു ചോദിച്ചത്..
ഞാനോ ? മാവേലിയോ ?? എന്നായിരുന്നു ആദ്യത്തെ റിയാക്ഷൻ 😃

ഇനി വളച്ചൊടിക്കുന്ന ഇല്ല .. മേക്കപ്പ് കഴിഞ്ഞാണ് ഞാൻ എന്നെ കണ്ണാടിയിൽ കണ്ടത്.. എന്നെ കണ്ട് ഞാൻ തന്നെ പകച്ചുനിന്നു കൂടെ മേക്കപ്പ് ചെയ്ത Praveen Krishnaയും

ക്രിക്കറ്റ് കളി കഴിഞ്ഞ് എന്നെ പിക്ക് ചെയ്യാൻ വന്ന Mahesh Selvarajan എടാ വിളിക്കണോ അതോ എടി വിളിക്കണോ എന്ന കൺഫ്യൂഷനിൽ ചേട്ടൻ .. വണ്ടി ഓടിക്കുമ്പോഴും ഇത് ഞാൻ തന്നെ ആണോ എന്ന് ഉറപ്പുവരുത്താൻ ഫാമിലി പാസ്സ്‌വേർഡ് ഒക്കെ ചോദിച്ചു 😃😃..

അഡ്മിൻസ് ഒഴികെ മറ്റുള്ളവർക്കെല്ലാം സർപ്രൈസ് ആയിരുന്നു മാവേലി.. ചെണ്ടമേളത്തോടു കൂടി സ്റ്റേജിൽ കയറി പിന്നെ ചുറ്റുമുള്ളത് ഒന്നും ഓർമ്മയില്ല..
ഒരു female മാവേലി ആയതുകൊണ്ട് തന്നെ MMME അമ്മമാർക്ക് മാവേലിയെ ഉമ്മ വെക്കണം എന്നുള്ള ജീവിതാഭിലാഷം പൂർത്തിയായി..🤪 ആലിംഗനങ്ങൾ എന്നെ വീർപ്പുമുട്ടിച്ചു 👩‍❤️‍👩👩‍❤️‍👩.. പിന്നെ ചറപറ സെൽഫികൾ..🤳🏻🤳🏻

ആശംസ പറയാൻ മൈക്ക് കയ്യിൽ തന്നപ്പോൾ പ്രാഞ്ചിയേട്ടൻറെ പൂരങ്ങളുടെ പൂരങ്ങളായ അവസ്ഥ ആയിരുന്നു. രണ്ടുദിവസം സമൃദ്ധിയുടെയും ഐശ്വര്യ ത്തിൻറെയും എന്നൊക്കെ പ്രാക്ടീസ് ചെയ്തു വച്ചിരുന്ന ഡയലോഗുകൾ ഒക്കെ കയ്യിൽ നിന്ന് പോയി. അവസാനം ഹാപ്പി ഓണം എന്ന് പറഞ്ഞ് അവസാനിപ്പിച്ചു.. അപ്പോ എല്ലാവർക്കും ഹാപ്പി ഓണം.. Happy Onam ❤️

PS: കുറച്ചു ദിവസം മുൻപാണ് അറിഞ്ഞത് ഈ ഫോട്ടോസ് ക്ലിക് ചെയ്തത് നമ്മുടെ സ്വന്തം DOP ആയ Ratheesh CV Ammas