ശ്രീലങ്കയിലെ സോഷ്യൽ മീഡിയ വിലക്കെടുത്ത് മാറ്റി

0
41

 

ഈസ്റ്റർ ദിനത്തിൽ നടന്ന ഹീനമായ കൂട്ടക്കൊലയ്ക്ക് ശേഷം ശ്രീലങ്കയിൽ നിലനിർത്തിപ്പോന്നിരുന്ന സോഷ്യൽ മീഡിയ വിലക്കിനു വിരാമമായി. തുടരാകർമണങ്ങളും വിദ്വേഷപ്രചാരണങ്ങളും ഒഴിവാക്കാനും വേണ്ടിയാണ് വിലക്ക് കൊണ്ട് വന്നത്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന വിശദീകരിച്ചു.

ശ്രീലങ്കയിലെ ഭീഷണികൾ ഇനിയും അവസാനിക്കുന്നില്ല. ആരോഗ്യമന്ത്രി രജിത സെനര്തനയടക്കം ഏഴ് ടോപ് ലെവൽ വ്യക്തികളെ തീവ്രവാദികൾ ടാർഗെറ് ചെയ്യുന്നതായ് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. അവരെ പലപ്പോഴും വീടുകളിൽ തന്നെ സുരക്ഷിതമായി പാർപ്പിച്ചിരിക്കയാണ്.