കുവൈറ്റിൽ വിദേശികള്‍ക്കും തത്സമയ സിവിൽ ഐഡി കാർഡ് നൽകുന്നത് പരിഗണനയിൽ

0
31

കുവൈറ്റ്: രാജ്യത്ത് സ്വദേശികളെപ്പോലെ വിദേശികൾക്കും തത്സമയ സിവിൽ ഐഡി കാർഡ് നൽകുന്നത് പരിഗണനയിലെന്ന് സൂചന. വ്യക്തിഗത വിവരങ്ങൾ നല്‍കി നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ ഉടൻ തന്നെ കാർഡ് കൈപ്പറ്റുന്ന സംവിധാനമാണിത്. ഇഖാമ പുതുക്കേണ്ടി വരുന്ന ഘട്ടത്തിലാകും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുക. കുവൈറ്റിൽ എമിഗ്രേഷന്‍ നടപടികൾക്ക് സിവിൽ ഐഡി നിർബന്ധമാക്കിയിരുന്നു. ഇതിനെ തുടർന്ന് അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്.

എന്നാൽ സ്മാര്‍ട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം രാജ്യത്ത് സിവിൽ ഐഡി വിതരണം പ്രതിസന്ധിയിലായിരുന്നു. സെക്യൂരിറ്റി ചിപ്പുള്ള സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐഡി പ്രിൻറ് ചെയ്തു നൽകുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം കാർഡുകളുടെ സ്റ്റോക്ക് കുറഞ്ഞതോടെയാണ് ഐഡി വിതരണത്തിൽ കാലതാമസം നേരിട്ടത്. .