നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ

0
21

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയിരുന്ന കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് നെഞ്ച് വേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്