സ്പർശം കുവൈറ്റ് സ്നേഹസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

0
24

കടപ്പുറം   പഞ്ചായത്തു കൂട്ടായ്മ സ്പർശം കുവൈറ്റ് സ്നേഹസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ ഐ സി എഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മനാഫ് അദ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ആനുകാലിക സാമൂഹിക പരിസരം മനുഷ്യരെ  തമ്മിലകറ്റാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ പ്രവാസലോകതുണ്ടാകുന്ന കൂടിച്ചേരലുകളാണ് പ്രതീക്ഷ നൽകുന്നതെന്നും , ചുറ്റുപാടുള്ള മനുഷ്യന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കായി കാരുണ്യ പ്രവർത്തനം നടത്താൻ റമദാൻ നമുക്ക് പ്രചോദനമാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ പറഞ്ഞു. അക്ബർ കുളത്തുപ്പുഴ , സിറാജുദ്ധീൻ, അബൂബക്കർ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതവും, ട്രെഷറർ  സലാം  വി കെ നന്ദിയും പറഞ്ഞു. കടപ്പുറം നിവാസികളുടെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു സംഗമം.