ലോകാവസാന തീയതിയേക്കാൾ വലിയ അവസാന തീയതികൾ
– വ്യാജ വാർത്ത പ്രചരിപ്പിച്ച് വൻ തട്ടിപ്പ്
സാധാരണ ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് കൊണ്ട് അവരെ പരിഭ്രാന്തരാക്കി സമൂഹ മാധ്യമത്തിലൂടെ വരുമാനം ഉണ്ടാക്കുകയാണ് യൂടൂബ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമത്തിലൂടെ ചില തട്ടിപ്പ് വീരന്മാർ.
ആധാർ പുതുക്കൽ, മസ്റ്ററിംഗ് തുടങ്ങിയ പദ്ധതികളുടെ അവസാന തീയതി ഇന്നാണ് എന്നും അത് ചെയ്തില്ലെങ്കിൽ ആയിരക്കണക്കിന് രൂപ പിഴ ഈടാക്കും എന്ന് പ്രചരിപ്പിച്ചാണ് ഈ തട്ടിപ്പ് വീഡിയോകളും, സ്റ്റാറ്റസുകളും ഇറക്കിയിരിക്കുന്നത്.
ഇത്തരം വ്യാജ വീഡിയോകൾ എല്ലാ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ച് വ്യൂയർ ഷിപ്പ് ഉണ്ടാക്കി അതിലൂടെ പതിനായിര കണക്കിന് രൂപ വരുമാനം നേടുകയാണ് ഈ തട്ടിപ്പ് വീരന്മാർ ചെയ്യുന്നത്.
*നിലവിൽ ആധാർ പുതുക്കലിനോ മസ്റ്ററിംഗ് ചെയ്യുന്നതിനോ ഗവ. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.*
*ആധാർ രേഖകളുടെ പുതുക്കൽ ഓരോ പത്തുവർഷം കൂടുമ്പോൾ പൗരന്മാർ ചെയ്യേണ്ട പ്രക്രിയയും*, ചില സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് നിർത്തി വെച്ചിരുന്ന മസ്റ്ററിംഗ് ആകട്ടെ ഇതുവരെ വീണ്ടും ആരംഭിച്ചിട്ടും ഇല്ല.
ഇത്തരത്തിൽ സംസ്ഥാനം ഒട്ടാകെയുള്ള ജനങ്ങളെ തെറ്റിദ്ധരിപിക്കുന്ന വിവരങ്ങൾ പടച്ചുവിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഈ തട്ടിപ്പ് വീരന്മാരെ പൊതുജനങ്ങൾ സൂക്ഷിക്കുക.