2025 ഒരു ‘നേർസാക്ഷ്യം’

0
34

മാത്യു വർഗീസ്:

സാർ സീറ്റ് ബെൽറ്റ് പ്ളീസ് എന്ന കിളിനാദം എന്നെ മയക്കത്തിൽ നിന്നു ഉണർത്തി …
2025 ഓഗസ്റ്റിലെ ഒരു പ്രഭാതം …

കോവിടിന്റെ അഞ്ചാം വേവ് ഉം കഴിഞ്ഞു…കുവൈറ്റിൽ നിന്നു ആദ്യത്തെ ഡയറക്റ്റ് ഫ്ലൈറ്റ് …ഒരു പുറകോട്ട് ഒന്ന് ചിന്തിച്ചു പോയി …
കഴിഞ്ഞ അഞ്ചു വർഷമായി എന്നും രാവിലെ Ismayeel Payyoli യുടെ കുവൈറ്റ് ഇൻഡക്സും Sunny Manarkattu ന്റെ സത്യം ഓൺലൈനും Reji Bhaskar ന്റെ കളേഴ്സ് ന്യൂസ്്സും ഉടെനെ ഡയറക്റ്റ് ഫ്ലൈറ്റുകൾ തുടങ്ങുന്നു നാളെ ആദ്യത്തെ ഫ്ലൈറ്റ് എത്തും എന്ന വാർത്ത ഇടും…
വൈകിട്ട് ആവുമ്പൊ അവരു തന്നെ തീരുമാനമായില്ല …പുതിയ വാർത്തയുമായി വരും! എന്നാലും ഡയറക്റ്റ് ഫ്ലൈറ്സ് തുടങ്ങുന്നു എന്നുള്ള കുളിർമയുള്ള പ്രതീക്ഷയുടെ വാർത്തകൾ തരുന്നതിനു നന്ദി…അഞ്ചു വർഷത്തെ കാത്തിരിപ്പിനു വിരാമം.

അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം നാട്ടിലേക്ക് …ഈ അഞ്ചു വര്ഷം കൊണ്ടു ജന്മ നാടിനു ഒരുപാടു മാറ്റം വന്നതായി കേട്ടു ഒന്നു കണ്ടു കളയാം … എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി ബൈജുവിന്റെ ഇന്നോവക്കു വെയിറ്റ് ചെയുമ്പോൾ എയർപോർട്ട് ബോർഡിലേക്ക് ഒന്ന് നോക്കി ….തിരുവനന്തപുരം അന്തരാഷ്ട വിമാനത്താവളം എന്ന് എഴുതിയിരുന്ന സ്ഥാനത്തു ‘അദാനി അന്താരാഷ്ട വിമാനത്താവളം” ഒന്നും തോന്നിയില്ല ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു എന്നു മാത്രം ചിന്തിച്ചു …

കാറിനുള്ളിൽ കേറിയപ്പോൾ ബൈജുവിന്റെ ചോദ്യം സാറെ MC റോഡ് വഴി പോകണമോ അതോ പഴയ NH 47 വഴി പോകണമോ എന്ന ചോദ്യം ..അതെന്താ പതിവില്ലാത്ത ഒരു ചോദ്യം എന്നു ഞാൻ തിരിച്ചും ചോദിച്ചു ..അതു സാറെ രണ്ടു റൂട്ടിലും റേറ്റ് വേറെയാണ് എംസി റോഡ് ഇപ്പൊ അംബാനിയുടെ റിലയൻസ് വാങ്ങി NH 47 അദാനി വാങ്ങി രണ്ടിലും ടോൾ കൊടുക്കണം എംസി റോഡ് വഴി പോയാൽ 30,000 NH ആന്നെങ്കിൽ 25,000 പെട്രോളിനും ഡീസലിനും ഒക്കെ ഇപ്പൊ 500 രൂപ ആണ് ലിറ്ററിന്. ഞാൻ ഒന്ന് ഞെട്ടി 3500 രൂപാ കൊടുത്തിരുന്ന സ്ഥാനത്താണ് 30,000 ആയത്. ഏതെങ്കിലും വഴിയേ പോകൂ എന്നായി ഞാൻ …
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സൈഡിലൂടെ വന്നപ്പോള് പേര് ശ്രദ്ധിച്ചു അദാനി സ്റ്റേഡിയും എന്നാക്കി മാറ്റിയിട്ടുണ്ട് …തമ്പാന്നൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോള് റിലയൻസ് അംബാനി ആന്നെത്രെ നടത്തുന്നത് ..തുമ്പ യിലെ VSSC ഇപ്പൊ അദാനി റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്നാണ് പേര്..

നഗരത്തിൽ പലയിടത്തും പ്രധാനമന്ത്രിയുടെ കൂറ്റൻ കട്ട് ഔട്ടുകൾ അതിനെ വെല്ലുന്ന കട്ടൗട്ടുകളുമായി നമ്മുടെ മുഖ്യനും ഉണ്ട് അദ്ദേഹത്തിന്റെ മൂന്നാം അവസരം ആഘോഷിക്കുന്നു

കഴിഞ്ഞ ഇലെക്ഷനിലും കോൺഗ്രസ് എങ്ങിനെ തോറ്റു എന്ന് ചോദിച്ചതിന് ബൈജുവിന്റെ മറുപടി എന്നെ ചിരിപ്പിച്ചു ..സാറെ ഐ , എ ഗ്രൂപ്പുകള് ഇല്ലാതാക്കാന് ഗ്രുപ്പില്ലാത്ത സുധാകരനെയും സതീശനെയും ഒക്കെ കൊണ്ടു വന്നു ഇപ്പൊ കോൺഗ്രസ് (സ) സതീശൻ കോൺഗ്രസ് (സു) സുധാകരൻ കോൺഗ്രസ് (വേ) വേണുഗോപാല് കോൺഗ്രസ് (ആർ) രാഹുല് അല്ലെങ്കില് ഹൈക്കമാൻഡ് അങ്ങിനെ മൊത്തം ഇപ്പൊ 6 ഗ്രൂപ്പായി ..രണ്ടില്ലതാക്കാൻ നോക്കി ആറായി ഇപ്പോ ..കഷ്ടം! കേന്ദ്രത്തിൽ നിന്നും കോടികള് എത്താതിരുന്നത് കാരണം കേന്ദ്രം ഭരിക്കുന്ന പാർട്ടി ഒരിക്കൽ കൂടി സംപൂജ്യരായി.

യാത്രക്ക് ഇടയ്ക്കു പെട്രോൾ പമ്പുകളുടെ പേരുകൾ ഞാൻ ഞാൻ ശ്റദ്ധിച്ചു ഇന്ത്യൻ ഓയിൽ IOC , ഹിന്ദുസ്ഥാൻ പെട്രോളിയും HPCL , ഭാരത് പെട്രോളിയും BPCL ഇതൊന്നും കാണാനില്ല പകരം റിലയൻസ് , എസ്സാർ , വേദാന്ത , അദാനി മുതലായവ …ചെറിയ കടകൾ ഒന്ന്നും കാണാനേ ഇല്ല ..റിലയൻസ് റീറ്റെയ്ൽ , വി മാർട്ട , സ്‌പെൻസർ തുടങ്ങിയ വലിയ സൂപ്പർ മാർക്കറ്റുകൾ മാത്രം. KSRTC ബസുകള് നോക്കിയിട്ട് ഒന്നും കണ്ടില്ല പകരം പതഞ്‌ജലി റോഡ് ട്രാൻസ്‌പോർട് ബസുകൾ കണ്ടു …അദാനി എക്സ്പ്രസ്സ് …റിലൈൻസ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളും യാത്രയിൽ കണ്ടു ..

കൊട്ടാരക്കര വന്നപ്പോള് ..ടാറ്റാ റോഡിലേക്ക് സ്വാഗതം എന്ന ബോർഡ് കണ്ടു… ബൈജു പറഞ്ഞു തന്നു കൊട്ടാരക്കര മുതല് കോട്ടയം വരെ ഇനി ടാറ്റായുടെ റോഡ് ആണ് ..നല്ല റോഡ് ആണ് ടാറ്റ യുടെ ..ടോൾ കൊടുത്താലും നല്ല മൈന്റൻസ്‌ ആണ് .

ബൈജു ഇടക്കിടെ ഫോണില് സ്റ്റോക്ക് മാർക്കറ്റ് ചെക്ക് ചെയ്യുന്നു sensex 200,000 ഇന്നു ഹിറ്റ് ചെയ്യും സാറെ …ഇപ്പൊ ചെറുപ്പക്കാർ എല്ലാരും ഇപ്പൊ സ്റ്റോക്ക് മാർക്കറ്റ് ഇൽ ആണ് പണിക്ക് ഒന്നും പോകാറില്ല

ബാങ്കിന്റെ ATM കണ്ടു നിര്ത്താന് പറഞ്ഞു ..ക്യാഷ് എടുത്തു… ഗാന്ധി നോട്ടുകളിൽ ഇപ്പൊ കാണാനില്ലാ പകരം പുതിയ നായകന്മാർ ആണ് …5,000 ത്തിന്റെയും 10,000 ന്റെയും വരെ നോട്ടുകൾ ഉണ്ട് …ബാങ്കിന്റെ പേര് RBI ( രാംദേവ് ബാങ്ക് ഓഫ് ഇന്ത്യ ) നമ്മുടെ പഴയ SBI ആണ് പുതിയ രൂപത്തിലും ഭാവത്തിലും ..

അങ്ങിനെ ഒരു പരുവത്തില് വീട്ടിലെത്തി..ബൈക്കിൽ രണ്ടു ചെറുപ്പക്കാർ ഞങ്ങളെ കാത്തിരിക്കുന്നു എന്താണ് എന്ന് ചോദിച്ചപ്പോള് താങ്കളും കുടുംബവും വരുന്നു എന്ന് എയർപോർട്ട് നിന്നും അറിയിച്ചിരുന്നു.. വെള്ളം , കറന്റ് , വായു, ഇന്റർനെറ്റ് എന്നിവയുടെ അഡ്വാൻസ് വാങ്ങാൻ ആണ് ..

എന്റെ കിണറ്റിലെ വെള്ളം ഞാൻ ഉപയോഗിക്കുന്നതിനു ഞാൻ എന്തിന് നിങ്ങൾക്ക് ക്യാഷ് തരണം ?
അത് പണ്ട് സർ ഇപ്പൊ ഭൂഗർഭ ജലം എല്ലാം ബിർളയുടെ ആണ് അവർ അഞ്ചു വര്ഷത്തേക്ക് അവകാശം വാങ്ങി…ഒരു മാസത്തേക്ക് ഉപയോഗിക്കാന് സാറ് 30,000 അടക്കണം .

പിന്നെ പത്തനംതിട്ട ജില്ലയിൽ ആണ് ഏറ്റവും നല്ല ശുദ്ധ വായൂ അത് കൊണ്ട് അതിനു റേറ്റ് അല്പം കൂടുതൽ ആണ് ഒരു 40,000 വേണം അത് ജിൻഡാൽ ഗ്രൂപ്പിൽ അടക്കണം …

പിന്നെ ഇലട്രിസിറ്റി ഇപ്പൊ അദാനി പവർ കമ്പനി ആണ് തരുന്നത് ഒരു 75,000 അഡ്വാൻസ് പേ ചെയ്യണം KSEB അവര് വാങ്ങി ….

ഇന്റർനെറ്റ് ജിയോ അല്ലെങ്കില് എയർടെൽ ഇത് മാത്രമേ ഉള്ളു സാറെ BSNL ഒക്കെ പൂട്ടി പോയി..എല്ലാം കൂടി ഒരു 300,000 അഡ്വാൻസ് തരണം.

പിന്നെ ഫുഡ് എന്തെങ്കിലും സപ്പോർട്ട് വേണമെങ്കിൽ സോമറ്റോ അല്ലെങ്കില് swiggy വീട്ടില് എത്തിച്ചു തരും …

നിങ്ങൾ ആരാണ്?.. ഞങ്ങൾ ഇതിന്റെ ഏജന്റ്‌സ് ആണ് ക്യാഷ് കളക്ട ചെയ്തു കമ്പനിയിൽ അടക്കാം അല്ലെങ്കിൽ Gpay ഉണ്ട് .

എനിക്കെന്തെങ്കിലും പറയാൻ പറ്റുമോ എന്ന് അവരോട് ചോദിച്ചപ്പോ …സാറിന് എന്ത് വേണമെങ്കിലും ബാത്‌റൂമിൽ പോയിരുന്ന് പറഞ്ഞോ ..ട്വിറ്റെർ ,ഇൻസ്റ്റാഗ്രാം , ഫേസ്ബുക്കില് കൂടെ ഒക്കെ പറയാൻ നോക്കിയാല് പണി വേറെ …

പെട്ടന്നാണ് നല്ല മഴ പെയ്തത് …മഴ നനയുന്നതിന് എന്തെങ്കിലും പേ ചെയണോ ..ഇല്ല സർ …ഞാൻ മുറ്റത്തു മഴയിലേക്ക് ഇറങ്ങി നിന്ന് …..മഴത്തുള്ളികൾ ദേഹത്തു വീണു താഴോട്ട് ഒലിച്ചിറങ്ങിയപ്പോൾ അതിന്റെ ഒപ്പം മണ്ണിലേക്ക് അലിഞ്ഞു ചേരാൻ തോന്നി

വില്ക്കാന് ഇനി ദൈവങ്ങള് മാത്രം ബാക്കി ….എന്നു വേദനയോടെ ഓർത്തു