മുബാറക്ക് കാമ്പ്രത്ത്
ദില്ലിയിൽ 3 തവണയായ് വൻഭൂരിപക്ഷത്തിൽ ജയിച്ച് ഭരണം തുടരുന്ന അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ഇന്ന് ഇന്ത്യൻ ജനതയ്ക്ക് ആവേശം നൽകികൊണ്ട് പഞ്ചാബും ചൂലുകൊണ്ട് തൂത്തുവാരി ഭരണാർഹത നേടിയിരിക്കുന്നു… ഈ മാറ്റം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല, ഒരു വർഷം നീണ്ട് നിന്ന കർഷക സമരവും അനുബന്ധ രാഷ്ട്രീയവും മാത്രമാണു അതിനു കാരണം എന്ന് വിമർഷകർക്ക് ആശ്വസിക്കാം.. അല്ലെങ്കിൽ സൗജന്യങ്ങൾ നൽകി ജനങ്ങളെ പാട്ടിലാക്കുന്നു എന്ന് ആരോപിക്കാം.. എന്നാൽ എന്താണു മുഖ്യകാരണം? എന്താണു ഇത്ര മൃഗിയ ജനാധിപത്യവിജയം ജനം നൽകാൻ മാത്രം ആം ആദ്മി പാർട്ടിയും മറ്റ് പാർട്ടികളും തമ്മിലുള്ള മുഖ്യ വ്യത്യാസം?
മറ്റ് പാർട്ടികളിൽ വിശ്വസിച്ച് പിന്തുണക്കാൻ മതം ജാതി വർഗ്ഗം പ്രദേശം സാമ്പത്തികം തൊഴിൽ തുടങ്ങി പലതരം വേർത്തിരിവുകൾ നിർബന്ധമാണു..
എന്നാൽ ആം ആദ്മി പാർട്ടിയിൽ നിങ്ങൾ “ഇന്ത്യൻ” ആയാൽ മതി..
മറ്റ് പാർട്ടികൾ മത ജാതി വർഗ്ഗ പ്രാദേശിക വർഗ്ഗീയ വിഷയങ്ങളിൽ സമൂഹത്തെ വിഘടിപ്പിച്ച് വോട്ട് ബാങ്കുകൾ സൃഷ്ടിക്കുന്നു. തൊഴിൽ-വിദ്യാഭ്യാസം-വികസനം-അഴിമതി ഇല്ലായ്മ ചെയ്യൽ-ആരോഗ്യസംരക്ഷണം-ആനുകൂല്യങ്ങൾ-സൗജന്യസേവനങ്ങൾ എന്നിവ മറ്റ് ആർട്ടികൾക്ക് പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ മാത്രമാണു..
ആം ആദ്മി പാർട്ടി ദില്ലിയിൽ എന്നപോലെ തൊഴിൽ-വിദ്യാഭ്യാസം-വികസനം-അഴിമതി ഇല്ലായ്മ ചെയ്യൽ-ആരോഗ്യസംരക്ഷണം-ആനുകൂല്യങ്ങൾ-സൗജന്യസേവനങ്ങൾ എന്നിവ ജനങ്ങളുടെ അവകാശമായ് പ്രഖ്യാപികുകയും അതിനു ചർച്ചാ പ്രാധാന്യം നൽകി പ്രവർത്തിക്കുകയും നടപ്പിലാക്കുകയും ചെയുന്നു. വാഗ്ദാനങ്ങൾ പാലിക്കാൻ ഉള്ളതാണു എന്നതാണു ഇവിടെ തെളിയ്ക്കുന്നത്..
മാത്രമല്ല ആം ആദ്മി പാർട്ടി എല്ലാ മതജാതി വർഗ്ഗങ്ങളുടെയും ആ വിഷയാധിഷ്ഠിത കാര്യങ്ങളിൽ നിസ്പക്ഷമായ് നിന്ന് സഹകരിക്കുന്നു..
മറ്റ് പാർട്ടികളുടെ പ്രതിനിധികൾ ജയിച്ചുകഴിഞ്ഞാൽ പാർട്ടി ഭരണകേന്ദ്രങ്ങളിൽ അടയിരുന്ന് അടുത്ത ഇലക്ഷൻ വരെ ജനങ്ങളിൽ നിന്ന് അകന്ന് നേതാവായ് ഭരിക്കുന്നു.
ആം ആദ്മി പാർട്ടി നേതാക്കൾ ജയിച്ചാലും തോറ്റാലും അതാത് മണ്ഢലങ്ങളിൽ തുടർപ്രവർത്തനങ്ങളുമായ് ജനങ്ങളുടെ കൂടെ ജീവിക്കുന്നു… ജയിക്കുന്ന ഓരോ പ്രതിനിധിക്കും പാർട്ടി പ്രവർത്തനം നോക്കി ഗ്രേസ് മാർക്ക് നൽകുന്നു.. പ്രവർത്തനം മോശമായവരെ വീണ്ടും മത്സരിക്കാൻ അനുവദിക്കുന്നില്ല. ചെറിയ അഴിമതി കണ്ടാലും ഉടൻ പാർട്ടി തന്നെ നടപടി എടുക്കുന്നു..
അവസാനമായ് വികസനപദ്ധതികൾ വഴി നികുതിപണം ദൂർത്തടിച്ചും അഴിമതിയിലൂടെയും സ്വയം സമ്പന്നരാവാൻ ഉള്ള തത്രപാടിലാണു ഓരോ ഇതരപാർട്ടി നേതാക്കളും.. അതിനെ ന്യായീകരിക്കാൻ പാർട്ടികളും അണികളും.
ആം ആദ്മി പാർട്ടി വികസനപ്രക്രിയകൾ അഴിമതി രഹിതമായ് നടത്തി ഖജനാവിലെ പണം സംരക്ഷിക്കുന്നു… അതിലൂടെ ജനം സ്വയം ബോധ്യപ്പെട്ട് നികുതി നൽകുന്നവർ ആയ് മാറുന്നു. ജനങ്ങൾക്ക് സൗജന്യങ്ങൾ അവകാശമായ് ലഭിക്കുന്നു.. അങ്ങനെ ആം ആദ്മി പാർട്ടി ഒരു ജനാധിപത്യമാന്യതയുള്ള പാർട്ടിയായ് മാറുന്നു. സത്യത്തിൽ, ഇന്ത്യയിലെ അല്ല, ലോക ചരിത്രത്തിലെ തന്നെ ഒരു രാഷ്ട്രീയ അത്ഭുദമാണ് ആം ആദ്മി പാർട്ടി. കോൺഗ്രസിനെയും, ബിജെപിയൊയൊ, ഇടതുപാർട്ടികളെയോ പോലെ അതിന് ഒരു കൃത്യമായ പ്രത്യയശാസ്ത്രമില്ല. ”ജനങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുകയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. അല്ലാതെ നിങ്ങളുടെ വിദേശ നയം എന്താണ്, സാമ്പത്തിക നയം എന്താണ്, എന്നൊക്കെ ചോദിക്കുന്നവരോട് എനിക്ക് മറുപടിയില്ല. ഞങ്ങൾക്ക് അധികാരം കിട്ടിയിടത്ത് ഞങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ നോക്കുക, അത് പഞ്ചാബിലേക്ക് നടപ്പക്കാൻ ഒരു അവസരം തിരിക’- പഞ്ചാബ് നിയമഭാ തെരഞ്ഞെടുപ്പിൽ മുക്കിലും മൂലയിലും എത്തി പ്രസംഗിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടിയതും, ആപ്പിന്റെ ഡൽഹി മോഡൽ വികസനമായിരുന്നു
ജനകീയ ഭരണം എന്ന മാറ്റം സാധ്യമാണു എന്ന് ആം ആദ്മി പാർട്ടി തെളിയ്ക്കുന്നു..
ഈ വിജയത്തിൽ അഭിമാനത്തോടെ
മുബാറക്ക കാമ്പ്രത്ത്
ആം ആദ്മി സൊസൈറ്റി- ഒ.ഐ.എ കുവൈത്ത്