അംഗ പരിമിതർക്കുള്ള പ്രത്യേക ലൈസൻസ് പ്ലേറ്റ്, 5 ദിവസത്തിനകം അനുവദിക്കും

0
24

കുവൈത്ത് സിറ്റി: അപേക്ഷ സമർപ്പിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രത്യേക ആവശ്യങ്ങളുള്ള അംഗ പരിമിതർക്ക്  പ്രത്യേക ട്രാഫിക് പ്ലേറ്റുകൾ നൽകുമെന്ന് അംഗപരിമിതർക്കായുള്ള  പബ്ലിക് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ അമർ അൽ-അൻസി അറിയിച്ചു.

ഈ വിഭാഗത്തിൽ പെടുന്നവരും  അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ അധികാരികൾ  പരിശ്രമിക്കുന്നതായു അദ്ദേഹം പറഞ്ഞു.