ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികളുമായി നിര്‍മ്മല സീതാരാമൻ്റെ ബജറ്റ്.
കൊച്ചി തുറമുഖം വികസിപ്പിക്കുമെന്നും കൊച്ചി ഫിഷിംഗ് ഹാർബറിനെ പ്രധാന വാണിജ്യ കേന്ദ്രമായി ഉയർത്തുമെന്നും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ട്.
. കൊച്ചി ഉൾപ്പടെ രാജ്യത്തെ അഞ്ച് ഹാർബറുകളാണ് ഇത്തരത്തിൽ വികസിപ്പിക്കുകയെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1967 കോടി വകയിരുത്തിയിട്ടുണ്ട്.
മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 65000 കോടി ചെലവഴിച്ച് കേരളത്തില്‍ 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.
ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്‌നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.