കുവൈത്തിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി രജിസ്ട്രേഷൻ ഡ്രൈവുമായി ഇന്ത്യൻ എംബസി

0
26

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കുവൈത്തിലേക്ക് മടങ്ങി എത്താനാവാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി രജിസ്ട്രേഷൻ  നടപടികളുമായി ഇന്ത്യൻ എംബസി. കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ വിവര ശേഖരണ നടപടികൾ.

കുവൈറ്റിലേക്ക് മടങ്ങിവരാനാവാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയത് മൂലം റസിഡൻസി കാലഹരണപ്പെട്ടവർ . അവധി കഴിഞ്ഞ് മടങ്ങി വരാനാവാതെ തൊഴിൽ നഷ്ടപ്പെട്ടവർ , കുവൈത്തിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ വീടും മറ്റ് സംവിധാനങ്ങളും ഉള്ളവർ, തിരികെ എത്തി വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, മടങ്ങിവരാൻ ആകാത്തത് മൂലം അർഹമായ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും വാങ്ങാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ ഭാഗമാകാം.

2020ഇൽ നടത്തിയ ഡ്രൈവിൽ രജിസ്റ്റർ ചെയ്തവർക്ക് എല്ലാം  ഈ ഡ്രൈവിലും ഗൂഗിൾ ഫോം ഓൺലൈനിൽ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് (https://forms.gle/sExZK1GKW36BLpVz7). നിയന്ത്രണങ്ങൾ  മൂലം പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശ്നങ്ങൾ  ഉചിതമായ രീതിയിൽ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനങ്ങൾ നടത്തുന്നതിനായി ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രജിസ്ട്രേഷൻ ഡ്രൈവ്. ഇതുമായി ബന്ധപ്പെട്ട  ഔദ്യോഗിക അപ്‌ഡേറ്റുകൾ എംബസി  വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നൽകുന്നതായിരിക്കും (www.indembkwt.gov.in)
(Twitter: @indembkwt, Facebook: @indianembassykuwait)

കൂടുതൽ വിവരങ്ങൾക്കായി ,
cw1.kuwait@mea.gov.in. എന്ന് മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക.