താലിബാന്റെ സ്ത്രീവിരുദ്ധത; പ്രതിഷേധ സൂചകമായി അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി

0
27

അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി. വിദ്യാഭ്യാസ ലംഘനം അടക്കമുള്ള താലിബാന്റെ സ്ത്രീ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ശേഷം മാര്‍ച്ചില്‍ യുഎഇയില്‍ നടത്താനിരുന്ന മൂന്ന് ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.

താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളാണ് ഇരു ടീമുകളും തമ്മിലുള്ള പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള കാരണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിലൂടെ അറിയിച്ചു. ‘അഫ്ഗാനിസ്താനില്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പുരുഷന്മാരുടെയും വനിതകളുടെയും ക്രിക്കറ്റ് വളര്‍ത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരും’ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററില്‍ കുറിച്ചു.