ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല

0
26

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ  മത്സര ക്രമങ്ങളും വേദികളും  പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ.

ഒക്‌ടോബർ 5-ന്  അഹമ്മദാബാദ്  നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയെ ഒക്‌ടോബർ 8ന് ചെന്നൈയിൽ ഇന്ത്യ നേരിടും.

നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക, നവംബർ 20 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്.