ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിൽ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിന്തുണയുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ വെറുപ്പ് ഉള്ളില്‍ നിറഞ്ഞവരാണ്. കാരണം അവര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല. അവര്‍ക്ക് മാപ്പു നല്‍കൂ. നിങ്ങള്‍ ടീമിനെ സംരക്ഷിക്കൂ എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
വിരാട് കോലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകള്‍ വാമികയ്ക്കു നേരെ ബലാത്സംഗ ഭീഷണി വരെയുണ്ടായി. ഡൽഹി പൊലീസിന് വനിതാ കമ്മീഷൻ നോട്ടീസയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ട്വന്റി20 ലോകകപ്പിൽ പാക്കിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണമുണ്ടായി. തുടർന്ന് ഷമിക്ക് പിന്തുണയുമായി കോലി അടക്കമുള്ളവർ രംഗത്ത് വന്നതിന് പിന്നാലെയാണ് കോലിക്കെതിരെ സൈബർ ആക്രമണമുണ്ടായത്.