മൂന്നാം ട്വന്‍റി 20 യിലും ശ്രീലങ്കയെ തകർത്ത് ഇന്ത്യ. അവസാന ട്വൻറി 20 യിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ലങ്കയിലെ തകർത്തത്. തുടര്‍ച്ചയായി മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറുടെ പ്രകടനം ഇന്ത്യക്ക് വൻ മുതൽക്കൂട്ടായി.
ശ്രീലങ്കയുടെ 147 റണ്‍സിനെ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം കീഴടക്കി. 45 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറുകളുടേയും ഒരു സിക്‌സറിന്‍റെയും അകമ്പടിയോടെ ശ്രേയസ് അയ്യര്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 16 ബോളില്‍ 21 റണ്‍സോടെ ദീപക് ഹൂഡയും 15 പന്തില്‍ പുറത്താകാതെ 22 റണ്‍സുമായി ജഡേജയും മികച്ചുനിന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് പക്ഷേ കഴിഞ്ഞ മത്സരത്തിലെ ഫോം ആവര്‍ത്തിക്കാനായില്ല. 18 റണ്‍സ് നേടിയ സഞ്ജു കരുണരത്നയുടെ പന്തില്‍ പുറത്താകുകയായിരുന്നു