ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചൂ

0
25

ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചൂ. ഹൃദയാഘാതത്തെ തുടര്‍ന്ന് 52-ാം വയസിലായിരുന്നു മരണം സംഭവിച്ചത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ കിരീട ജേതാവായ ക്യാപ്റ്റന്‍ കൂടിയാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു വോണിന്റെ ആദ്യ ഐപിഎല്‍ കിരീടം.

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു ഷെയിന്‍ വോണ്‍.145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടി. 194 ഏകജദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും നേടി.  കോവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലിരിക്കവേ ആണ് മരണം സംഭവിച്ചത്‌