കുവൈത്ത് സിറ്റി: ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തിയ്യതികളിൽ മുംബൈയിൽ വെച്ച് നടക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളന ഐക്യ ദാർഢ്യ സംഗമം നടത്തി.
സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പ്രസ്തുത സംഗമം ഐ.സി.എഫ് സിറ്റി സെൻട്രൽ ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം മുസ്‌ലിയാർ വെണ്ണിയോടിന്റെ അദ്ധ്യക്ഷതയിൽ
ഐ.സി.എഫ് നാഷണൽ വെൽഫെയർ സെക്രട്ടറി ശമീർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു.
വളർന്നുവരുന്ന യുവ തലമുറയ്ക്ക് കൃത്യമായ ദിശാബോധവും പരിശീലനങ്ങളും നൽകി യുവത്വത്തിന്റെ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിക്കാനായാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അഹ്മദ് ഷെറിൻ സന്ദേശ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് കുവൈത്ത് നാഷണൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര, കെ.സി.എഫ് പ്രസിഡണ്ട് ഹുസൈൻ മുസ്‌ലിയാർ എരുമാട്, ആർ.എസ്സ്.സി നാഷനൽ കൺവീനർ ജസ്സാം കുണ്ടുങ്ങൽ, സ്വാദിഖ് കൊയിലാണ്ടി, സ്വാലിഹ് സഅദി എന്നിവർ സംസാരിച്ചു.