തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള സാഹചര്യത്തിൽ പരീക്ഷകളും തെരഞ്ഞെടുപ്പും അടുത്ത് വന്നതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ എട്ട് മുതൽ പരീക്ഷകൾ ആരംഭിക്കും.പുതുക്കിയ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. റമസാൻ തുടങ്ങുന്നതിന് മുൻപ് എട്ട്, ഒൻപത്, 12 തീയതികളിൽ രാവിലെയും വൈകുന്നേരവും പരീക്ഷയുണ്ടാകും. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ മാത്രം പരീക്ഷ നടക്കും. ഏപ്രിൽ 30 ന് പരീക്ഷ അവസാനിക്കും.
കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിംഗ് ബൂത്തുകൾ അധികമായി കമ്മീഷൻ ക്രമീകരിക്കുന്നുണ്ട്. അതിനാൽ പതിവിൽ കൂടുതൽ അധ്യാപക ർക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റമെന്ന് അധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.