ഭീമ കോറേഗാവ് കേസിലുള്‍പ്പെടത്തി ഭരണകൂടം തടവിലിട്ട മനുഷ്യസ്നേഹി ഇനിയില്ല

0
25

മുംബൈ: ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസ്സായിരുന്നു. പാർക്കിന്സണ് രോഗബാധിതനായ അദ്ദേഹത്തിന്ർറ ആരോഗ്യസ്ഥിതി ഞായറാഴ്ചയോടെ മോശമായി. തുടർന്ന് ഹൃദയാഘാതമുണ്ടായി, ആരോഗ്യനില വഷളാവുകയ അദ്ദേഹത്തെ വെന്ർറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ  മരണത്തിന് കീഴടങ്ങി. ബോംബെ ഹൈക്കോടതി അദ്ദേഹത്തിന്ർറ ജാമ്യാപേക്ഷ പരിഗണിക്കവെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധ, പാർക്കിൻസൺസ് രോഗം, പോസ്റ്റ് കോവിഡ് -19 പ്രശ്നങ്ങൾ എന്നിവയാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തിയത്.

ജെസ്യൂട്ട് പുരോഹിതന് അടിയന്തര വൈദ്യസഹായം നൽകുന്നതിൽ തലോജ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടെന്ന് സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി കോടതി മുമ്പാകെ പറഞ്ഞു.

ആരായിരുന്നു അദ്ദേഹം?

  • ജെസ്യൂട്ട് പുരോഹിതനും ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദിവാസി അവകാശ പ്രവർത്തകനുമായിരുന്നു
  •  നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമപ്രകാരം കുറ്റാരോപിതനായ ഏറ്റവും പ്രായം ചെന്ന വ്യക്തികളിൽ ഒരാളായിരുന്നു
  • ഭൂമി, വനം, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി സമുദായങ്ങളുടെ വിവിധ വിഷയങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.
  •  മാവോയിസ്റ്റുകളാണെന്ന് വ്യാജമായി ആരോപിക്കപ്പെട്ടവരും,
    പ്രായപൂർത്തി പോലുമാകാതെ  നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കപ്പെട്ടതുമായ ആദിവാസികളുടെ ഉന്നമനത്തിനായി സമർപ്പിക്കപ്പെട്ട ബാഗൈച്ച എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് സ്വാമി.
  • ഭീം കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് എൻ‌ഐ‌എ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ്, സ്വാമി ഒരു വീഡിയോ സന്ദേശത്തിൽ, ആയിരക്കണക്കിന് യുവ ആദിവാസികളെയും മൾ‌വാസികളെയും  “വിവേചനരഹിതമായി” അറസ്റ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്തതായി അന്വേഷണ ഏജൻസികൾ പറയുന്നു,  അവരെ “നക്സലുകൾ” എന്നാണ്  അന്വേഷണ സംഘം വിശേഷിപ്പിച്ചത്
  • പാർക്കിൻസൺസ് രോഗം,  കേൾവിശക്തിക്കുറവ് എന്നിവ മൂലം ബുദ്ധിമുട്ടുന്ന സ്വാമി 2020 ഒക്ടോബർ മുതൽ ജയിലിൽ കഴിയുകയായിരുന്നു.