കുവൈത്തിൽ ഹോം ഡെലിവറി കാർ മോഷ്ടിക്കപ്പെട്ടതായി പരാതി

0
23

കുവൈത്ത് സിറ്റി: റസ്റ്റോറൻ്റിൻ്റെ ഹോം ഡെലിവറി കാർ മോഷ്ടിക്കപ്പെട്ടതായി പരാതി.വാഹനത്തിൽ നിന്ന് ഇറങ്ങി ഒരു ഉപഭോക്താവിന് ഓർഡർ നൽകാൻ പോയ സമയം വാഹനം മോഷ്ടിക്കപ്പെട്ടതായാണ് കാർ ഡ്രൈവർ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ പാർക്കിംഗ് സ്ഥലത്ത് വാഹനം കേടായ നിലയിൽ കണ്ടെത്തി. മോഷ്ടാവിനെ സംബന്ധിച്ച സൂചനകൾ ലഭിച്ചതായും പോലീസ് അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ പറഞ്ഞു