ആരോഗ്യ ചട്ടങ്ങൾ ലംഘിച്ച  6 സ്റ്റോറുകൾ അടച്ചു

0
34

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫർവാനിയയിൽ  ആരോഗ്യ ചട്ടങ്ങൾ ലംഘിച്ച  പ്രവർത്തിച്ച 6 സ്റ്റോറുകൾ അടച്ചു. നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനുള്ള സമിതിയുടേതാണ് നടപടി . അൽ-അർഡിയ, അൽ-റാക്കി പ്രദേശങ്ങളിലായി കഫെകൾ , റെസ്റ്റോറന്റുകൾ, ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് ആണ് സമിതി പരിശോധന നടത്തിയത്.

എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് ആരോഗ്യ ആവശ്യതകൾ പാലിക്കാൻ റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയുടെ ഉടമകളോട് ഫർവാനിയ ഗവർണറേറ്റ് ബ്രാഞ്ചിലെ ലംഘനങ്ങൾ നീക്കംചെയ്യൽ വിഭാഗം മേധാവി ഫഹദ് അൽ മുവായിസാരി ആവശ്യപ്പെട്ടു. തടസ്സങ്ങളൊന്നും കൂടാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനായി കയ്യുറകളും മാസ്കുകളും ധരിക്കുകയും  ശാരീരിക അകലം  പാലിക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു