കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന റസിഡൻസി വിസ കാലഹരണപ്പെട്ട പ്രവാസി അധ്യാപകരെ തിരികെ എത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധ്യാപകരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ താൽക്കാലിക എൻട്രി വിസ നൽകാനുള്ള പേരുകളടങ്ങിയ പട്ടിക അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി . ഓഗസ്റ്റ് 15ന് ശേഷം അദ്ധ്യാപകർക്ക് മടങ്ങാനാകും എന്നാണ് മാധ്യമ വാർത്തകളിൽ പറയുന്നത്.മന്ത്രിമാരുടെ കൗൺസിൽ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അധ്യാപകർക്ക് തിരികെ മടങ്ങുന്നതിൽ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻറ് എല്ലാ പ്രവാസി അദ്ധ്യാപകരുടെയും റസിഡൻസികൾ പുതുക്കുന്ന നടപടികൾ പൂർത്തിയാക്കി
Home Middle East Kuwait റസിഡൻസി കാലഹരണപ്പെട്ട അധ്യാപകർക്ക് കുവൈത്തിലേക്ക് തിരികെയെത്താൻ വഴിയൊരുങ്ങുന്നു