കുവൈത്തിനെ തണുപ്പിക്കാൻ പുത്തൻ പെയിൻറ് പരീക്ഷണം

0
26

കുവൈത്ത് സിറ്റി : കുവൈത്തിൽ ചൂട് കുറയ്ക്കുന്നതിനായി പുതിയ പെയിൻറ് പരീക്ഷണവുമായി എൻ‌വയോൺ‌മെന്റ് പബ്ലിക് അതോറിറ്റി (ഇപി‌എ). ഇതിൻ്റെ ഭാഗമായി ഒരു ജാപ്പനീസ് കമ്പനിയുമായി ഇപിഎ കരാറിൽ ഒപ്പുവെച്ചു. കരാറനുസരിച്ച് പരീക്ഷണം എന്നോണം കുവൈത്തിലെ പൊതുസ്ഥലങ്ങളിലും തെരുവുകളിലുമാണ് പെയിൻറ് ആദ്യം പരീക്ഷയ്ക്കുക. വരുന്ന ഏപ്രിൽ മാസത്തോടെ പെയിൻറിങ് പ്രക്രിയ ആരംഭിക്കും.

ഈ പ്രത്യേകതരം പെയിൻ്റിന് താപനില 10 ഡിഗ്രി സെൽഷ്യസുവരെ കുറയ്ക്കാൻ കഴിയുമെന്നാണ് ജാപ്പനീസ് കമ്പനിയുടെ അവകാശവാദം. പെയ്ൻ്റിൽ പ്രത്യേക വസ്തു അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത് എന്നും, അൽ‌ക്വാബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

2021 ഏപ്രിലിൽ പൊതുസ്ഥലങ്ങളിലെ പെയിൻറിംഗ് പ്രക്രിയ ആരംഭിക്കുമെന്ന് കരാർ ഒപ്പിട്ടതിന്റെ ഭാഗമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇപിഎ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹ്മദ്
ളിപ്പെടുത്തി, തുടർന്ന് പുതിയ പരീക്ഷണം എത്രത്തോളം വിജയകരമായിരുന്നുവെന്ന് വേനൽക്കാലത്ത് വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.