കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും പരിശോധന ശക്തമാക്കുന്നു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പരിശോധന സംഘടിപ്പിക്കുന്നതായ് പരിശോധനാ വിഭാഗം മേധാവി എഞ്ചിനിയര്‍ ഫാത്തിമ അല്‍ ജലിബി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് വീഴ്ച വരുത്തിയ നിരവധി പേര്‍ക്ക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സാമൂഹിക അകലം പാലിക്കുന്നതിനുള്ള അടയാളങ്ങള്‍ ഇടാത്ത ചില സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതർ വ്യക്തമാക്കി.
2020 ജൂണിനും 2021 ഫെബ്രുവരി 26നും ഇടയില്‍ 45,000 സന്ദര്‍ശനങ്ങള്‍ വകുപ്പ് നടത്തുകയും 12410 മുന്നറിയിപ്പുകളും 80 സൈറ്റേഷനുകളും പുറപ്പെടുവിച്ചതായും അവര്‍ വ്യക്തമാക്കി.